വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി ഉത്സവം ഒക്ടോബർ 26 ന്
കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി ഉത്സവം ഒക്ടോബർ 26 തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ, തുടർന്ന് പുത്തരിസദ്യ, വൈകുന്നേരം 5 മണി മുതൽ മുത്തപ്പൻ വെള്ളാട്ടം, 6 മണിക്ക് ഗുളികൻ വെള്ളാട്ടം, രാത്രി 7 മണിക്ക് ചാമുണ്ഡിയുടെ വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കും. പുത്തരി സദ്യക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും പച്ചക്കറികളും നൽകാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 25 ന് 10 മണിക്കുള്ളിൽ ക്ഷേത്രസന്നിധിയിൽ എത്തിക്കേണ്ടതാണ്.
