കുറ്റ്യാട്ടൂർ പൊറോളത്ത് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു


പൊറോളം :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് പൊറോളം, കണ്ണൂർ ജില്ല ഹോമിയോപ്പതി വകുപ്പ്, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ NHM ഹോമിയോപ്പതി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു.  പഴശ്ശി പൊറോളം വാർഡ് മെമ്പറുടെ ഓഫീസിൽ വെച്ച് ചടങ്ങ് നടന്ന പരിപാടി വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.

'ലോക ആർത്രൈറ്റിസ് ദിനം' എന്ന വിഷയത്തെകുറിച്ച്  ഡോ. മുംതാസ് ഉസ്മാൻ എം.എം (മെഡിക്കൽ ഓഫീസർ ആയുഷ് PHC, കുറ്റ്യാട്ടൂർ) ബോധവൽകരണ ക്ലാസ്  എടുത്തു. ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ, മലപ്പട്ടം മെഡിക്കൽ ഓഫീസർ ഡോ. സാന്ദീപൻ.ടി 'ഹോമിയോപ്പതി ചികിത്സ - ജീവിത ശൈലീ രോഗങ്ങളിൽ' എന്ന വിഷയത്തിലും ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

Previous Post Next Post