ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുളള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു


സ്റ്റോക്ക്ഹോം :- ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുളള നൊബേൽ പുരസ്കാരം മൂന്നു പേർ പങ്കിട്ടു. അമേരിക്കൻ, ജർമ്മൻ ഗവേഷകരായ കാൾ അലക്സ‌ണ്ടാർ ഡൈയ്‌സറോത്ത്, പീറ്റർ ഹെഗ്മാൻ, ഗയോർക് നഗേൽ എന്നിവർക്കാണ് പുരസ്കാരം. ഒപ്റ്റോജെനെറ്റിക്‌സുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുര്സ്കാരം. പ്രകാശം ഉപയോഗിച്ച് നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്.

കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാർ അടങ്ങുന്ന നൊബൽ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സമ്മാനത്തുകയായ 11.5 കോടി രൂപ മൂന്ന് ശാസ്ത്രജ്ഞർക്കുമായി തുല്യമായി വീതിച്ചുനൽകും. ഈ വർഷത്തെ നൊബേൽ സീസണിൽ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ പുരസ്കാരമാണിത്. ഭൗതികശാസ്ത്രം, രസതന്ത്രം, സാ ഹിത്യം, സമാധാനം, സാമ്പത്തിക എന്നീ മേഖലകളിലെ നൊബേൽ സമ്മാനം വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.

Previous Post Next Post