മയ്യിൽ:-പ്രമുഖ സിപിഐഎം നേതാവും മയ്യിൽ സർവീസ് സഹകരണ ബാങ്ക് റിട്ട. മാനേജരുമായ പെരുവങ്ങൂരിലെ അമ്പാടി നാരായണൻ (70)നിര്യാതനായി
1974-ൽ പാർട്ടിയിൽ ചേർന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് കെ കെയോടൊപ്പം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കണ്ടക്കൈ ലോക്കൽ കമ്മിറ്റി അംഗം, ഓലക്കാട് ബ്രാഞ്ച് സെക്രട്ടറി, ചെത്തു തൊഴിലാളി യൂണിയൻ ശ്രീകണ്ഠപുരം റേഞ്ച് കമ്മിറ്റി ഓഫീസ് സെക്രട്ടറി, മയ്യിൽ വീവേഴ്സ് ജീവനക്കാരൻ, കർഷക സംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റി അംഗം, ദേശാഭിമാനി പത്ര ഏജന്റ്, എം വി ഗോപാലൻ സ്മാരക വായനശാല സ്ഥാപക സെക്രട്ടറി, പാടശേഖര-നാളികേര കർഷക സമിതി ഭാരവാഹി എന്നീ നിലകളിൽ ദീർഘകാലം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
നാളെ ചൊവ്വ രാവിലെ ഒൻപത് മുതൽ 10.30 വരെ എം വി ഗോപാലൻ സ്മാരക വായനശാലയിലും ശേഷം വസതിയിലും പൊതുദർശനം, സംസ്കാരം ഉച്ചയ്ക്ക് 12ന് കണ്ടക്കൈ ശാന്തിവനത്തിൽ.
ഭാര്യ: കെ വി സൗമിനി (സിപിഐഎം പെരുവങ്ങൂർ ബ്രാഞ്ച് അംഗം). മക്കൾ: സജിനി (തലശ്ശേരി സഹകരണ ആശുപത്രി ജീവനക്കാരി), മേഘന (ഇരിവേരി), ജുവന (നല്ലൂർ).
മരുമക്കൾ: മനോജ് (കോവൂർ), സുരേന്ദ്രൻ (ഇരിവേരി), രാജേഷ് (നല്ലൂർ). സഹോദരങ്ങൾ: ജാനകി (ആന്തൂർ), ശാന്ത (മലപ്പട്ടം), തങ്കമണി, വിജിത (തൃച്ഛംബരം). പരേതയായ കാർത്യായനി (കോവൂർ).
