കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ ഭാഗമായി ഏഴാമത്തെ റോഡിൻ്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. 18-ാം വാർഡ് പൊറോളത്തെ കണ്ടമ്പേത്ത് ഭാഗം അരിങ്ങേത്ത് ഹൗസിൽ അഭിജിത്ത്, കണ്ടമ്പേത്ത് ഹൗസിൽ കെ.പി ദീപ, കെ.പി മാധവി, കെ.പി രാജൻ, പട്ടേരി ഹൗസിൽ പി.ശശി, പി.രോഹിണി എന്നീ 6 കുടുംബങ്ങൾക്കാണ് ഇതോടെ വാഹനം വീട്ടിലേക്ക് എത്തുന്ന വഴി ഉണ്ടാകുന്നത്.
പഞ്ചായത്തിൽ 16 കുടുംബങ്ങൾക്കാണ് റോഡെന്ന സ്വപ്നം സഫലമാകുന്നത്. പൊറോളത്തെ മൂർക്കാനത്ത് ചന്ദ്രൻ എന്നവരുടെ ഭൂമിയാണ് റോഡിനായി വിട്ടുനൽകിയത്. ഈ കുടുംബത്തെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്തംഗം യൂസഫ് പാലക്കൽ, എൻ.സി ശശീധരൻ മാസ്റ്റർ, എം.ദാമോധരൻ, എം.വി പ്രഭാകരൻ, എം.വി ഗോപാലൻ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
