'സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും നഴ്സു‌മാരുടെയും കൂടുതൽ തസ്തികകൾ സൃഷ്ടിക്കും' - മന്ത്രി കെ.മുരളീധരൻ

 


ആലപ്പുഴ :- സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1500 ഡോക്‌ടർമാരുടെയും 500 നഴ്സു‌മാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി നിർണായകമായ ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. സർക്കാർ ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരി 1 ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവർത്തനം ആരംഭിക്കുമെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇതിന്റെ സ്പോൺസറാകുമെന്നും മന്ത്രി അറിയിച്ചു. 

Previous Post Next Post