കണ്ണൂർ :- പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ നിയമനടപടികൾ കൂടുതൽ കർശനമാക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ വിജയ് ഭരത് റെഡ്ഡി പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കും. ഇതു കൂടാതെ കുറ്റ കൃത്യത്തില്‍ ഏര്‍പ്പെട്ട കുട്ടികള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കുന്നത് തടയാനും നിയമമുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ ഇത്തരത്തിലുള്ള കേസുകള്‍ കുറവാണ്.
രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു. ജില്ലാതല സംഗമത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ ലിഷ ദീപക്, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം.പി ആസാദ്, നാര്‍ക്കോട്ടിക് സബ് ഇന്‍സ്്പെക്ടര്‍ എന്‍.പി.രാഘവന്‍, എ.എസ്.ഐ പി.സുനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സാമൂഹ്യ ക്ലബ്ബ് പ്രതിനിധികള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
