കുറ്റ്യാട്ടൂർ: പ്രശസ്ത നാടക നടൻ അശോകൻ കോളച്ചേരിയെ അനുമോദിച്ചു. പൊറോളം അങ്കണവാടിയിൽ വച്ച് നടന്ന ഗ്രാമസഭയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ വികസന സമിതി കൺവീനർ എൻ. സി. ശശീധരൻ മാസ്റ്റർ, മുൻ വാർഡ് മെമ്പർ ടി. ആർ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
