കണ്ണൂരിലെ സമസ്ത ആസ്ഥാനം തല്ലിത്തകർത്തു: ശക്തമായ നിയമനടപടി വേണമെന്ന് നാഷണൽ ലീഗ്

 


കണ്ണൂർ:-സമസ്തയുടെ ജില്ലാ ആസ്ഥാനം തല്ലിത്തകർത്ത മുഴുവൻ ക്രിമിനലുകളെയും ഉടൻ പിടികൂടണമെന്നും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നാഷണൽ ലീഗ് ജില്ല പ്രസിഡന്റ്‌ സിറാജ് തയ്യിൽ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമങ്ങൾ നടന്നതത്തെന്നും

അധികാരത്തിന്റെ പിൻബലത്തിൽ ആരാധനാലയങ്ങൾ പിടിച്ചടക്കാനും, സാമുദായിക സംഘടനകളെ വരുതിയിലാക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരം അക്രമണങ്ങൾക്ക് വഴിവെക്കുന്നത്. ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയമായി പ്രതിരോധിക്കുമെന്നും ശക്തമായ പ്രതിഷേധം ഉയർന്നു വരുമെന്നും നേതാക്കൾ പറഞ്ഞു. 

ജില്ലാ നേതാക്കളായ കെടി സമീർ, ഹാഷിം അരിയിൽ, കെപി യൂസുഫ് പാനൂർ, ടികെ മഹമൂദ് തുടങ്ങിയവരും സമസ്ത ജില്ലാ ആസ്ഥാനം സന്ദർശിച്ചു.

Previous Post Next Post