കൊളച്ചേരി:- കൊളച്ചേരി പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി കൊളച്ചേരിപറമ്പ് ആലുംകുണ്ട് മൈതാനത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിൽ വണ്ണാർ എഫ്.സി. നൂഞ്ഞേരി ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ജിംഖാന പള്ളിപ്പറമ്പിനെ പരാജയപ്പെടുത്തിയാണ് വണ്ണാർ എഫ്.സി. കരീടം ചൂടിയത്.
വിജയികൾക്കുള്ള ട്രോഫി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ സമ്മാനിച്ചു.
