സംഘമിത്ര വായനശാല & ഗ്രന്ഥാലയം വയലാർ അനുസ്‌മരണം സംഘടിപ്പിച്ചു



കമ്പിൽ :- കമ്പിൽ ചെറുക്കുന്ന് സംഘമിത്ര വായനശാല & ഗ്രന്ഥാലയം വയലാർ അനുസ്‌മരണം സംഘടിപ്പിച്ചു. കവി വിനോദ്.കെ നമ്പ്രം പ്രഭാഷണം നടത്തി.

വായനശാല പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി രാജീവൻ സ്വാഗതവും എം.കെ രഹ്‌ന നന്ദിയും പറഞ്ഞു. തുടർന്ന് വയലാർ ഗാനങ്ങളുടെ അവതരണവും നടന്നു.

Previous Post Next Post