സംഘമിത്ര വായനശാലയ്ക്ക് ഡോ. വി. ശിവദാസൻ എം.പി അനുവദിച്ച ലാപ്ടോപ്പ് ഉദ്ഘാടനം ചെയ്തു .

 


​കൊളച്ചേരി: -ഡോ. വി. ശിവദാസൻ എം.പി. മുഖേന പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെൻ്റ്, സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന് അനുവദിച്ച ലാപ്ടോപ്പിന്റെ ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ടിൻ്റു സുനിൽ നിർവ്വഹിച്ചു.

​വായനശാല പ്രസിഡൻ്റ് പി. സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര, എ.ഒ. പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

​ചടങ്ങിൽ എ. കൃഷ്ണൻ സ്വാഗതവും രഹ്ന എം.കെ. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ ഗാനാലാപനവും നടന്നു.






Previous Post Next Post