സഖാവ് ഇ. കുഞ്ഞിരാമൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

 


​കൊളച്ചേരി: സി.പി.ഐ.യുടെ നേതൃത്വത്തിൽ കരിങ്കൽക്കുഴിയിൽ സഖാവ് ഇ. കുഞ്ഞിരാമൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. കൊളച്ചേരി മുക്കിൽ നിന്ന് ആരംഭിച്ച് കേന്ദ്രീകരിച്ച ബഹുജന പ്രകടനം കരിങ്കൽക്കുഴിയിൽ സമാപിച്ചു.

​തുടർന്ന് കരിങ്കൽക്കുഴിയിൽ സഖാവ് പി. എം. അരുൺ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ MLA ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ സെക്രട്ടറി സഖാവ് സി. പി. സന്തോഷ് കുമാർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

​ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി. കെ. മധുസൂദനൻ, പി. അജയ്കുമാർ, കെ. വി. ഗോപിനാഥൻ, ജില്ലാ കൗൺസിൽ അംഗം സഖാവ് മഹേഷ് കക്കത്ത്, മണ്ഡലം സെക്രട്ടറി കെ. പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ. വി. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.





Previous Post Next Post