ഇരിട്ടി:-സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശി പോക്കുട്ടി (43) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് പായം കല്ലിപ്പറമ്പ് കടവിലാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു.
