മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത്, മയ്യിൽ സാമൂഹ്യാരോഗ്യ കേന്ദ്രം 2024-2025 വാർഷികപദ്ധതിയുടെ ഭാഗമായി മെൻസ്‌ട്രുവൽ കപ്പ് വിതരണോദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ ഡോക്ടറും ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് പ്രൊജക്റ്റ് അസിസ്റ്റന്റുമായ ഡോ.ജസ്‌ന ബോധവൽക്കരണ ക്ലാസ്സ് നടത്തി.
മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി, ബ്ലോക്ക് ഹെൽത്ത് സൂപ്രണ്ട് രതീഷ് പി.വി, CHC മയ്യിൽ ഹെൽത്ത് ഇൻസ്‌പെക്ടർ താര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, ജനപ്രതിനിധികൾ, ആശ വർക്കർമാർ, പാലിയേറ്റീവ് നേഴ്സ്, ഹെൽത്ത് നേഴ്സ്, JHI, JPHN തുടങ്ങിയവർ പങ്കെടുത്തു. ആശവർക്കർമാരുടെ അവലോകന യോഗവും നടത്തി.



