കണ്ണൂർ :- മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന SFI അഖിലേന്ത്യാ പ്രസിഡന്റ് ആദർശ്, സജി ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് SFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ സ്റ്റാൻഡിൽ സമാപിച്ചു. SFI ജില്ലാ പ്രസിഡന്റ് ആദർശ് ടി.പി ഉദ്ഘാടനം ചെയ്തു. അലിഷ കെ.പി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് പള്ളിക്കുന്ന് സ്വാഗതം പറഞ്ഞു. നിവേദ്.ആർ, അൽന വിനോദ് എന്നിവർ സംസാരിച്ചു.
