കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പള്ളിപ്പറമ്പ്, കോടിപ്പൊയിൽ വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓപ്പറേഷൻ തൂഫാൻ ഗ്രാമസഭയുടെ ഭാഗമായി പള്ളിപ്പറമ്പ് ഗവൺമെന്റ് സ്കൂളിൽ നടന്ന പരിപാടിയിൽ മയ്യിൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബപേഷ്.കെ ബോധവൽക്കരണ ക്ലാസ് എടുത്തു.
ലഹരിക്കെതിരെ അശോകൻ മടപ്പുരക്കൽ അവതരിപ്പിച്ച ഏകപാത്ര നാടകം ശ്രദ്ധേയമായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത് പി.വി സ്വാഗതവും CDS മെമ്പർ ഷൈന നന്ദിയും പറഞ്ഞു.

