ലഹരിക്കെതിരെ ബോധവൽക്കരണ നാടകവുമായി അശോകൻ മടപ്പുരക്കൽ


പള്ളിപ്പറമ്പ് :- ലഹരിക്കെതിരെയുള്ള പോരാട്ടം നാടക കലയിലൂടെ അവതരിപ്പിക്കുകയാണ് കൊളച്ചേരിയിലെ നാടകപ്രവർത്തകൻ അശോകൻ മടപ്പുരക്കൽ. 

കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കോടിപ്പൊയിൽ, പള്ളിപ്പറമ്പ് വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ ഗ്രാമസഭയുടെ ഭാഗമായി പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിലാണ് ലഹരിക്കതിരായ ബോധവൽക്കരണവുമായി അശോകൻ മടപ്പുരക്കൽ രംഗത്തെത്തിയത്.

ലഹരി ഉപയോഗം ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ ഉണ്ടാക്കുന്ന ദുരന്തങ്ങളും പ്രയാസങ്ങളും സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഈ നാടകത്തിലൂടെ അശോകൻ മടപ്പുരക്കൽ ദൃശ്യവൽക്കരിക്കുന്നുണ്ട്. 

പരിപാടിയിൽ വെച്ച് അശോകൻ മടപ്പുരക്കലിനെ  മയ്യിൽ സിവിൽ പോലീസ് ഓഫീസർ കെ.ബപേഷ് ഉപഹാരം നൽകി ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ  ടിന്റു സുനിൽ, പി.വി റഹ്മത്ത്, CDS മെമ്പർ ഷൈന തുടങ്ങിയവർ പങ്കെടുത്തു.
  
Previous Post Next Post