മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി

 


​മയ്യിൽ:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ നടത്തിവരുന്ന സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ മയ്യിൽ ടൗണിൽ പ്രകടനം നടത്തി.

​ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.സി. ഗണേശൻ പ്രകടനം ഉദ്ഘാടനം ചെയ്തു.

​യോഗത്തിൽ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, കെ.പി. ചന്ദ്രൻ, എ.കെ. ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം യൂസഫ് പാലക്കൽ, നാസർ കോറളായി തുടങ്ങിയവർ സംസാരിച്ചു.







Previous Post Next Post