ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി ജന്മദിനാചരണവും നടത്തി




ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനവും വല്ലഭായി പട്ടേൽ, ഉമ്മൻ ചാണ്ടി ജന്മദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ആചരിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. 

ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ പി.കെ രഘുനാഥൻ, പി.കെ പ്രഭാകരൻ, കെ.മുരളീധരൻ, കെ.വി പ്രഭാകരൻ, മണ്ഡലം കമ്മറ്റി ഭാരവാഹികളായ പി.വേലായുധൻ, കെ.പി അനിൽകുമാർ, കെ.കലേഷ്, ബൂത്ത് കമ്മറ്റി പ്രസിഡണ്ടുമാരായ എം.സി സന്തോഷ് കുമാർ, കെ.ഭാസ്കരൻ, എം.പി പ്രഭാകരൻ എന്നിവർ സംസാരിച്ചു.





Previous Post Next Post