പാമ്പുരുത്തി തുടർവിദ്യാകേന്ദ്രം CH സ്റ്റഡി സെന്റർ & CRC വായനശാല 'വായനാങ്കണം' പുസ്തക ചർച്ച സംഘടിപ്പിച്ചു


പാമ്പുരുത്തി :- പാമ്പുരുത്തി തുടർവിദ്യാകേന്ദ്രം CH സ്റ്റഡി സെന്റർ & CRC വായനശാലയുടെ ആഭിമുഖ്യത്തിൽ 'വായനാങ്കണം' പുസ്തക ചർച്ച സംഘടിപ്പിച്ചു. പാമ്പുരുത്തി ലീഗ് ഓഫീസിന് സമീപമുള്ള വി.ടി സമീറ ടീച്ചറുടെ വീട്ടുമുറ്റത്തു വെച്ച് നടന്ന പരിപാടി എം.ശരീഫ ടീച്ചറുടെ അധ്യക്ഷതയിൽ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ഗീത ടീച്ചർ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ അദീബ വി.കെ പുസ്തക അവതരണം നടത്തി. CH സ്റ്റഡി സെന്റർ & സി.ആർ.സി വായനശാല പ്രസിഡന്റ് മൻസൂർ പാമ്പുരുത്തി, സെക്രട്ടറി എം.അനീസ് മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.പി അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. കെ.പി ഇബ്രാഹിം മാസ്റ്റർ സ്വാഗതവും വി.ടി സമീറ ടീച്ചർ നന്ദിയും പറഞ്ഞു. പ്രദേശവാസികളും വായനാപ്രേമികളും ചർച്ചയിൽ പങ്കെടുത്തു.




Previous Post Next Post