ദില്ലിയിൽ പ്രതിഷേധം ശക്തം ; നേതാക്കൾ ഇല്ലെങ്കിലും രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് CJP


ദില്ലി :- മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തം. സിജെപി ജന്തർമന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി ദില്ലി പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചു. മാർച്ചിനെത്തിയ സിജെപി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. 

നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സിജെപി അറിയിച്ചു. രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നേതാക്കൾ ഇല്ലാതെയും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സിജെപി വക്താവ് വ്യക്തമാക്കി. ജനാധിപത്യത്തിലെ വിയോജിപ്പുകൾ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നു. ആളുകൾ തടവിലാവുമ്പോൾ ജനാധിപത്യത്തെ രക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്നും സിജെപി അഭ്യർത്ഥിച്ചു.

Previous Post Next Post