കണ്ണാടിപ്പറമ്പ് :- CPIM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. ദേശസേവ യു.പി സ്‌കൂളിൽ നടന്ന പരിപാടി CPM സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഇ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എൻ.അനിൽ കുമാർ, കെ.ബൈജു, പി.പവിത്രൻ എന്നിവർ സംസാരിച്ചു. ടി.അശോകൻ സ്വാഗതം പറഞ്ഞു. അടിയന്തിരാവസ്ഥ പോരാളികളെയും 1980 ന് മുൻപ് പാർട്ടി മെമ്പർഷിപ്പിൽ വന്നവരെയും ആദരിച്ചു.
കരാട്ടെയിൽ ഡോക്ടറേറ്റ് നേടിയ പി.അമീർ, വിവിധ യൂനിവേഴ്സിറ്റികളിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പി.വി അഞ്ജന, മുദുല വി.വി, ദേവിക രാജൻ സിനിമാ കലാ സംവിധായകൻ ജിത്തു സെബാസ്റ്റ്യൻ ദേശീയ അബാക്കസ് പരീക്ഷയിലെ ഉന്നത വിജയി ഫാത്തിമ ഹനീഫ, പ്രശസ്ത എഴുത്തുകാരൻ സി.വി സലാം ഏഷ്യൻ മാസ്റ്റേഴ്‌സ് അക്വാറ്റിക്ക് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനക്കാരി പ്രീതി ആൻ്റണി സംസ്ഥാന പവർ ലിഫ്റ്റിങ്ങിൽ ( 85 Kg ) ഒന്നാം സ്ഥാനം നേടിയ എം.സാരംഗ് എന്നിവരെ അനുമോദിച്ചു. കരോക്കെ ഗാനമേള, ഗ്രൂപ്പ് ഡാൻസ്, ലഘുനാടകം എന്നിവയും അരങ്ങേറി.
