കൊളച്ചേരി മുക്ക് കൊടുംവളവിലെ ചട്ടങ്ങൾ ലംഘിച്ചുള്ള അനധികൃത കെട്ടിട നിർമാണത്തിൽ വ്യാപക പ്രതിഷേധം


കൊളച്ചേരി:-
കൊളച്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ  കമ്പിൽ - മയ്യിൽ പൊതുമരാമത്ത് റോഡിനുചേർന്ന് നാലാം പീടികക്കും കൊളച്ചേരിമുക്കിനും ഇടയിലുള്ള വളവിൽ അനധികൃതമായി  കെട്ടിട നിർമാണം നടത്തുന്നതിൽ പരാതി വ്യാപകമാവുന്നു.

പ്രധാന റോഡിൽ നിന്ന് നിയമപ്രകാരമുള്ള അകലം പാലിക്കാതെയും കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കാതെയുമാണ് നിർമാണം നടന്നു വരുന്നത്.മെയിൻ റോഡും ബൈപ്പാസ് റോഡും ചേരുന്ന മുക്കിലാണ് നിർമാണം നടക്കുന്നത്. കൂടാതെ പ്രസ്തുത സ്ഥലത്ത് വളവും ഉണ്ട്. നിലവിലെ നിർമ്മാണം  ഈ വളവിൽ  അപകട സാധ്യതയും വർദ്ധിക്കാൻ ഇടയാക്കും.

കൊളച്ചേരി പഞ്ചായത്ത് അധികൃതർ ഈ അനധികൃത നിർമാണം കണ്ടിട്ടും യാതൊരു നടപടിയും ഇതുവരെ കൈ കൊണ്ടിട്ടില്ല.പഞ്ചായത്ത് നിർമ്മാണ പെർമിറ്റ് അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് പഞ്ചായത്തിൽ നിന്നും ലഭിക്കുന്നത്.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടക്കുന്ന അശാസ്ത്രിയ നിർമ്മാണത്തിനെതിരെ പൊതു പ്രവർത്തകനായ വി കെ ഉജിനേഷ് പഞ്ചായത്ത് സെക്രട്ടറിക്ക് ഇതിനകം രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.







Previous Post Next Post