ചട്ടുകപ്പാറ:-മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ചേരുന്നതിന് വീണ്ടും ഓപ്ഷൻ അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ. (KSSPA) കുറ്റ്യാട്ടൂർ മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ചട്ടുകപ്പാറ ഇന്ദിരാഭവനിൽ നടന്ന സമ്മേളനം എൻ.സി. ശശിധരന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം മോഹനൻ മൂത്തേടം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള മെഡൽ ലഭിച്ച പി.പി. സുഹൈലിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
ജില്ലാ സെക്രട്ടറി പി. സുഖദേവൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. പ്രഭാകരൻ, സി. വാസു, പി.കെ. വിനോദ്, കെ.പി. ചന്ദ്രൻ, കെ.വി. ജുവൈരിയ, എം. ബാലകൃഷ്ണൻ, വി. ബാലൻ, വി. പത്മനാഭൻ, എം.വി. രാമചന്ദ്രൻ, പി. ശിവരാമൻ, എൻ.കെ. മുസ്തഫ, പി.എം. ഗീതാഭായ്, കെ.കെ. ഭവാനി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ:
എൻ.സി. ശശിധരൻ (പ്രസിഡന്റ്)
എസ്.പി. മധുസൂദനൻ (സെക്രട്ടറി)
സി.കെ. മോഹനൻ (ട്രഷറർ


