KSSPA കൊളച്ചേരി മണ്ഡലം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

 


​കമ്പിൽ:-കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കൊളച്ചേരി മണ്ഡലം വാർഷിക സമ്മേളനം പ്രസിഡൻ്റ് സി. വിജയൻ്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എം. ശിവദാസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി. രാജൻ മുഖ്യപ്രഭാഷണം നടത്തി.

​സംസ്ഥാന കമ്മിറ്റി അംഗം പി.കെ. പ്രഭാകരൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി. ശ്രീധരൻ, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എൻ.വി. പ്രേമാനന്ദൻ, കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡൻ്റ് പി. ശിവരാമൻ, സെക്രട്ടറി എൻ.കെ. മുസ്തഫ, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.കെ. രഘുനാഥൻ, സി.ഒ. ശ്യാമള, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി.പി. രാധാകൃഷ്ണൻ, വനിതാ ഫോറം പ്രസിഡൻ്റ് സി.എം. പ്രസീത എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.

​സെക്രട്ടറി എ.പി. രാജീവ് വാർഷിക റിപ്പോർട്ടും, ട്രഷറർ കെ. മുരളീധരൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കെ. രവീന്ദ്രൻ, കെ.വി. മനോജ്, കെ.എം. പുഷ്പജ, കെ.വി. ഗീത, കെ. സുധാദേവി, എൻ.കെ. ധനഞ്ജയൻ, കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

​മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുക, ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സമ്മേളനത്തിൽ പ്രധാനമായും ഉയർന്നുവന്നത്. അധ്യക്ഷൻ്റെ മറുപടി പ്രസംഗത്തിനു ശേഷം മണ്ഡലം വൈസ് പ്രസിഡൻ്റ് പി.എം. അബൂബക്കർ നന്ദി രേഖപ്പെടുത്തി.

​വരണാധികാരി സി. വാസുവിൻ്റെ അധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ പുതിയ ഭാരവാഹികളായി സി. വിജയൻ (പ്രസിഡൻ്റ്), എ.പി. രാജീവ് (സെക്രട്ടറി), ടി.പി. രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെയും സഹഭാരവാഹികളെയും ബ്ലോക്ക് കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേശീയഗാനത്തോടെ സമ്മേളനം സമാപിച്ചു.





Previous Post Next Post