MDMA യുമായി വ്ലോഗർ പിടിയിൽ


കാസർഗോഡ് :-MDNA യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ. ഹൈദർ മധൂർ ആണ് 3.5 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മധൂരിലെ വസതിക്ക് മുന്നിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ വിദ്യാനഗർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF – District Anti-Narcotic Special Action Force) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഹൈദർ മധൂർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Previous Post Next Post