നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ CDSലെ CIF വായ്പ ഫണ്ട് ഉപയോഗിച്ച് സംരംഭകർക്കുള്ള കോഴിയും കൂടും വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് എം.പി ഉദ്ഘാടനം ചെയ്തു.
CDS ചെയർപേഴ്സൺ ജിഷ.കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ നൗഫൽ കെ.പി, നസ്രിയ പി.പി, കുടുംബശ്രീ അംഗങ്ങൾ, AH CRP മാരായ പ്രസീത, ഫാത്തിമ, ജസീറ എന്നിവർ പങ്കെടുത്തു. CDS മെമ്പർ ഷൈജ.പി സ്വാഗതം പറഞ്ഞു.
