നാറാത്ത്: പരേതനായ പത്മൻ നാറാത്തിന്റെ 40-ാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മകൻ കെ. ഹരി വീൽചെയർ കൈമാറി. നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പാലിയേറ്റീവ് വിഭാഗമായ 'കൈത്താങ്ങി'ലേക്കാണ് വീൽചെയർ നൽകിയത്.
ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, മണ്ഡലം പ്രസിഡന്റ് സി.കെ. ജയചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ് എന്നിവർ ചേർന്ന് വീൽചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രശാന്ത് മേപ്പേരി, കീരി മനോഹരൻ, എ.സി. പവിത്രൻ, സി.വി. നിധിൻ, കെ. വിഷ്ണു എന്നിവർ സംബന്ധിച്ചു.
