തളിപ്പറമ്പ്:- ഐ.എൻ.എൽ തളിപ്പറമ്പ് മണ്ഡലം കൗൺസിൽ യോഗം ജില്ലാ ജനറൽ സെക്രട്ടറി ഡി. മുനീർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കയ്യങ്കോട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവർത്തകസമിതി അംഗം ഇബ്രാഹിം കല്ലിക്കൽ, ഖാലിദ് പി.കെ.ടി, മുഹമ്മദ് കുഞ്ഞി അബുദാബി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സെമിയുല്ല ഖാൻ സ്വാഗതവും നൂറുദ്ദീൻ പി.കെ.ടി നന്ദിയും പറഞ്ഞു.
പുതിയ മണ്ഡലം ഭാരവാഹികളായി അഷ്റഫ് കയ്യങ്കോട് (പ്രസിഡന്റ്), മഹമൂദ് തളിപ്പറമ്പ്, സിദ്ദിഖ് ചോർക്കള (വൈസ് പ്രസിഡന്റുമാർ), സെമിയുല്ല ഖാൻ (ജനറൽ സെക്രട്ടറി), ഖാലിദ് പി.കെ.ടി, ഹംസക്കുട്ടി (സെക്രട്ടറിമാർ), നൂറുദ്ദീൻ പി.കെ.ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
