കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കേരളോൽസവത്തിൽ വിജയികളായവരെ ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം അനുമോദിച്ചു

 


ചട്ടുകപ്പാറ-:-ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കേരളോൽസവത്തിൽ കലാരംഗത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനം നടത്തിയവരേയും വിജയികളേയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ എം. പി. രേവതി അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഗോപാലൻമാസ്റ്റർ, വായനശാല പ്രസിഡണ്ട് കെ.രാജൻ എന്നിവർ സംസാരിച്ചു വായനശാല ജോ:സെക്രട്ടറി കണ്ടോത്ത് രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ എ.രസിത നന്ദി പറഞ്ഞു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ