വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞു, ഇനിയും അരിശം തീര്‍ന്നില്ലേ’; കാലടി വിസിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

 


കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ വിസിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞുവെന്നും ഇനിയും അരിശം തീര്‍ന്നില്ലേയെന്നും വിസിയോട് കോടതി ചോദിച്ചു. കുഞ്ചന്‍ നമ്പ്യാരുടെ കവിത ഉദ്ധരിച്ചാണ് ഹൈക്കോടതി പരാമര്‍ശം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസില്‍ വിശദമായ വാദം മറ്റന്നാള്‍ നടക്കും.

ഇനിയും അരിശം തീര്‍ന്നില്ലേ എന്ന കുഞ്ചന്‍ നമ്പ്യാരുടെ കവിതയാണ് വിഷയത്തില്‍ ഹൈക്കോടതി ഉദ്ധരിച്ചത്. ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ എന്തൊക്കെ ചെയ്തിരുന്നുവെന്നും 60 ദിവസം പുറത്ത് നിര്‍ത്തിയത് പോരെ എന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥികള്‍ ചെയ്തത് ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ അവര്‍ 60 ദിവസം ബുദ്ധിമുട്ട് നേരിട്ടു, പരീക്ഷ എഴുതാനും പറ്റിയില്ല, അത് പോരെ എന്നാണ് ചോദ്യം.

Previous Post Next Post