കണ്ണൂർ :-കണ്ണൂർ തളാപ്പിലെ എകെജി സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. മാങ്ങാട് തളിയിൽ സ്വദേശി കെ വി ലക്ഷ്മണൻ (84) ആണ് മരിച്ചത്. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് ഇദ്ദേഹം താഴേക്ക് വീണത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
