BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കമ്പിലിൽ ബസാറിൽ തെരുവ് സഭ സംഘടിപ്പിച്ചു


കൊളച്ചേരി :-
രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന ഇടതു-വലത് അർബൻ നക്സലുകൾക്കെതിരെ ജനാധിപത്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബി ജെ പി  കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ തെരുവ് സഭ സംഘടിപ്പിച്ചു . ബി ജെ പി സസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് സഭ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിൽ പൗരത്വമുള്ള ഒരാളുടെ വോട്ട് പോലും ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എസ് എ ആർ മൂലം നഷ്ടപ്പെട്ടിട്ടില്ല എന്നും നിലവിൽ കരട് വോട്ടർപട്ടിയിൽ തള്ളപ്പെട്ടു എന്നു പറയപ്പെടുന്ന പതിമൂന്നര കോടിയാളുകൾ മരണപ്പെട്ടവരും സ്ഥലത്തില്ലാത്തവരും വിദേശികളും മറ്റുമാണ് ഇവർ മാത്രമാണ്   വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ  ഭാഗമായിട്ടുള്ള കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടത് എന്നും വസ്തുത ഇതായിരിക്കേ നുണപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് അരാജത്വം സൃഷ്ടിച്ച് ഭരണം അട്ടിമറിക്കാനാണ് കോൺഗ്രസ്സും മാർക്കിസ്റ്റും ഉൾപ്പെട്ട ഇൻഡി സഖ്യം ശ്രമിക്കുന്നത് എന്നും കേരളത്തിലെ വി ഡി സതീശൻ സർക്കാരും പിണറായി വിജയൻ്റെ  മുൻ സർക്കാരും അഴിമതിയുടെ കാര്യത്തിലും ധൂർത്തിൻ്റെ കാര്യത്തിലും ഭായി ഭായിമാരാണ് എന്നും പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട്  ബി ജെ പി സസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു . അത് മാത്രമല്ല ഇനി ഏതെങ്കിലും കാരണവശാൽ ആർക്കെങ്കിലും വോട്ട് നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കിൽ ഇപ്പോൾ കൂട്ടി ചേർക്കാൻ അവസരമുണ്ടെന്നും  ഈ അവസരം ഉപയോഗപ്പെടുത്തണം എന്നും  അദേഹം ഓർമ്മിപ്പിച്ചു. 

ഒ ബി സി മോർച്ച  ജില്ലാ സെക്രട്ടറി സഹജൻ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ജെ പി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറിയും  മണ്ഡലം പ്രഭാരിയുമായ അരുൺ തോമസ് , സംസ്ഥാന സമിതി അംഗം ബേബിസുനാഗർ , മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് , സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ , മണ്ഡലം വൈസ് പ്രസിഡൻ്റും കൊളച്ചേരി പഞ്ചായത്ത് ചേലേരി സെൻട്രൽ വാർഡ് മെമ്പറുമായ ഗീത വി വി എന്നീ നേതാക്കളും  സംസാരിച്ചു. 

കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി  വേണുഗോപാൽ പി വി സ്വാഗതവും സെക്രട്ടറി പ്രദീപൻ ടി നന്ദിയും പറഞ്ഞു.




Previous Post Next Post