കല്ലൂരിക്കടവ് പാലം: നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകി

 


​തിരുവനന്തപുരം: കല്ലൂരിക്കടവ് പാലം നിർമ്മാണം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകി. തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിലെത്തിയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്തിന്റെ നേതൃത്വത്തിലുള്ള സംഘം നിവേദനം കൈമാറിയത്.

​നാറാത്ത് നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായ കല്ലൂരിക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുമെന്ന് ഭരണസമിതി പ്രതിനിധികൾ പറഞ്ഞു. പാലം നിർമ്മാണത്തിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് നിവേദനത്തിലൂടെ അവർ അഭ്യർത്ഥിച്ചു. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Previous Post Next Post