നാറാത്ത്: അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ജനരോഷത്തിൻ്റെ തീപ്പന്തം' സംഘടിപ്പിച്ചു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
നാറാത്ത് ബസാറിൽ നടന്ന പ്രതിഷേധ പരിപാടിക്ക് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി എ.പി മുസ്തഫ നാറാത്ത്, മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ല നാറാത്ത്, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷിഹാബ് പി.പി, പഞ്ചായത്ത് സെക്രട്ടറി സമീർ, ബ്രാഞ്ച് പ്രസിഡൻ്റ് സഫ്രാജ്, സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.
