മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ലാൽ നെഹ്‌റു അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു


മയ്യിൽ :- ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ അനുസ്മരണയോഗവും  പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച് മൊയ്തീൻ കുട്ടിയുടെ അധ്യക്ഷതയിൽ KSSPA സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം കെ.സി രാജൻ മാസ്റ്റർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. 

DCC ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ശ്രീജേഷ് കോയിലേരിയൻ, ഷാഫി കോറളായി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ കോറളായി, മയ്യിൽ പഞ്ചായത്ത് മെമ്പർമാരായ അജയകുമാർ കെ, ജിനേഷ് ചാപ്പാടി, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, തളിപ്പറമ്പ് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി ജിതിൻ വേളം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെമ്പർ മമ്മു കൊറളായി, പ്രേമരാജൻ പുത്തലത്ത്, താജു കോർളായി തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.കുമാർ നന്ദി പറഞ്ഞു.



Previous Post Next Post