മയ്യിൽ :- നവംബർ 14 ലോക പ്രമേഹ ദിനത്തിൻ്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രമേഹ ബോധവത്കരണ റാലി നടത്തി. മയ്യിൽ CHC പരിസരത്ത് നിന്നും ആരംഭിച്ച റാലി ടൗണിലൂടെ സഞ്ചരിച്ച് ലയൺസ് ക്ലബ് ഓഫീസ് പരിസരത്ത് സമാപിച്ചു.
തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ വച്ച് സൗജന്യ പ്രമേഹ രോഗ നിർണ്ണയ ക്യാമ്പും നടത്തി. ക്ലബ് പ്രസിഡൻ്റ് സി.കെ പ്രേമരാജന്റെ അദ്ധ്യക്ഷത വഹിച്ചു. പി.പി കൃഷ്ണൻ, പി.രാധാകൃഷ്ണൻ, എ.കെ രാജ് മോഹൻ എന്നിവർ സംസാരിച്ചു.
