കണ്ണൂർ :- ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 19 വയസ്സുകാരൻ കുഴഞ്ഞു വീണ് മരിച്ചു. പാനൂർ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പാനേന്റവിട ഷാൽമിൻ സജീവ് ആണ് മരിച്ചത്. ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ഷാൽമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് അഗ്നിവീർ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്നു.
ഷാൽമിൻ. സജീവൻ - ജിമിഷ ദമ്പതികളുടെ മകനാണ്.
സഹോദരി : ഷാൻവിയ
സംസ്കാരം ഇന്ന് നവംബർ 14 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
