തളിപ്പറമ്പ :- UDF സർക്കാരിന്റെ ആധുനിക കർമ്മപരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെയുള്ള നിർമ്മലം - പുതുയുഗ കേരളം എന്ന പേരിൽ മാലിന്യ പരിപാലന പദ്ധതിയുടെ തളിപ്പറമ്പ് നിയോജക മണ്ഡലതല ഉദ്ഘാടനം MLA ടി.കെ ഗോവിന്ദൻ നിർവഹിച്ചു. ബ്ലോക്ക് ഐ.വി.ഒ കെ.പി പ്രകാശൻ പദ്ധതി വിശദീകരണം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവ്വനാട് അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിടവുകൾ, പ്രൊജക്റ്റ് എന്നിവ ജില്ലാ ശുചിത്വ മിഷൻ കോ - ഓർഡിനേറ്റർ കെ.എം സുനിൽ കുമാർ വിശദീകരിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ വി.പി സ്വാഗതം ജോയിന്റ് ബി.ഡി.ഒ അബ്‌ദുൾ ലത്തീഫ് നന്ദി പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡല പരിധിയിലുള്ള എല്ലാ ജനപ്രതിനിധികളും, എല്ലാ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ഏകോപന സമിതിയിലെ അംഗങ്ങളായിരിക്കും.
നിർമലം പുതുയുഗ ശുചിത്വ കേരളം തളിപ്പറമ്പ നിയോജക മണ്ഡലം ഭാരവാഹികൾ
ചെയർമാൻ : ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA
ജോയിന്റ് കൺവീനർ : കെ.പി പ്രകാശൻ, എം.സുജന
