മയ്യിൽ :- UDF സർക്കാരിന്റെ പ്രവാസി വിരുദ്ധ സമീപനത്തിനെതിരെ പ്രവാസിസംഘം മയ്യിൽ ഏരിയ കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.കെ രാജീവൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.വി ശിവൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി.മനോജ് നന്ദിയും പറഞ്ഞു. വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ചു KSKTU ഏരിയ സെക്രട്ടറി എൻ.അശോകൻ, ജനാധിപത്യ മഹിള അസോസിയേഷൻ സെക്രട്ടറി രാധ, പ്രവാസി ഫെഡറേഷൻ നേതാവ് കെ.വി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രവാസി പെൻഷൻ കൃത്യസമയത്ത് വിതരണം ചെയ്യുക, ലോക കേരളസഭ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രവാസി ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിച്ചത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.



