കൊളച്ചേരി ഗ്രാമപഞ്ചായത്ത് നൂഞ്ഞേരി ഉന്നതി അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു


ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് നൂഞ്ഞേരി ഉന്നതി അങ്കണവാടിയിൽ (CNO 101) ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദാമോധരൻ കൊയ്ലേരിയന്റെ അധ്യക്ഷതയിൽ മുരളി മാസ്റ്റർ ചേലേരി ഉദ്ഘാടനം ചെയ്തു. ശിശുദിന റാലി, കുട്ടികളുടെ കലാപരിപാടികൾ, കളറിംഗ് മത്സരം എന്നിവ അരങ്ങേറി. 

ഷംസുദ്ദീൻ നൂഞ്ഞേരി, മഹേഷ് ബാബു നൂഞ്ഞേരി ഉന്നതി, രാഗേഷ്,  ICDS സൂപ്പർവൈസർ ശ്രീദേവി എ.പി എന്നിവർ ശിശുദിനാശംസകൾ നേർന്നു. തുടർന്ന് കുട്ടികൾക്ക് പായസവും സമ്മാനങ്ങളും വിതരണം ചെയ്തു. അങ്കണവാടി വർക്കർ ശ്രീദേവി വി.വി സ്വാഗതവും ALMSC അംഗം രസിത നന്ദിയും പറഞ്ഞു.

Previous Post Next Post