ചേലേരി സ്കൂളിന് സമീപത്തെ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ടി.കെ.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയ്ക്ക് നിവേദനം നൽകി

 


​കൊളച്ചേരി: ചേലേരി യു.പി. സ്കൂളിന് സമീപം രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിനും, വളവിൽ നിന്നും ചേലേരി റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാനുള്ള പ്രയാസത്തിനും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എം.എൽ.എയ്ക്ക് നിവേദനം നൽകി. പ്രശ്നത്തിൽ ഇടപെടാമെന്നും എത്രയും വേഗം പരിഹാരം കാണാൻ ശ്രമിക്കാമെന്നും എം.എൽ.എ ഉറപ്പ് നൽകി.

​അനന്തൻ മാസ്റ്റർ, എ. പ്രകാശൻ, ഉസ്മാൻ, പ്രേമാനന്ദൻ, കെ.പി. ചന്ദ്രഭാനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നൽകിയത്.



Previous Post Next Post