കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്‌റു അനുസ്മരണം സംഘടിപ്പിച്ചു

 


​കൊളച്ചേരി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 137-ാം ജന്മദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയോടും അനുസ്മരണ പ്രഭാഷണത്തോടും കൂടി ആചരിച്ചു.

​മണ്ഡലം പ്രസിഡന്റ് ടി.പി. സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എം. ശിവദാസൻ ഉദ്ഘാടനം ചെയ്തു. നെഹ്‌റുവിനെ തമസ്കരിച്ച് മുന്നോട്ടുപോകാനുള്ള രാഷ്ട്രീയ എതിരാളികളുടെ, പ്രത്യേകിച്ച് ബി.ജെ.പി-സംഘപരിവാർ ശക്തികളുടെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ ലോകമുള്ള കാലത്തോളം നെഹ്രുവിയൻ ആശയങ്ങളും തത്വങ്ങളും രാജ്യവും ജനങ്ങളും മറന്നുപോകില്ലെന്നും അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ വ്യക്തമാക്കി.

​അകാലത്തിൽ വിടപറഞ്ഞ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. അച്യുതനെ ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാട് മണ്ഡലം കമ്മിറ്റിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി. മൂസ പറമ്പിൽ, ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എ. ഭാസ്കരൻ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി എം.ടി. അനീഷ് നന്ദിയും പറഞ്ഞു.

Previous Post Next Post