ഇ.എം എസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

 


തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധ (70) അന്തരിച്ചു. പൊതുപ്രവര്‍ത്തക, എഴുത്തുകാരി എന്ന നിലകളില്‍ ശ്രദ്ധേയയായിരുന്നു. കരകുളം ലോക മെഡിസിറ്റിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. രണ്ട് മാസത്തിലേറെയായി ചികിത്സയിൽ ആയിരുന്നു. 

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തര്‍ജനത്തിന്റെയും മകളാണ്. കേരള വനിതാ കമ്മീഷന്റെ മുന്‍ അംഗവുമായിരുന്നു. സജീവ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവര്‍ സമകാലിക രാഷ്ട്രീ വിഷയങ്ങളില്‍ നിലപാട് സ്വീകരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. സിപിഎം നേതാവ് സി കെ ഗുപ്തനാണ് ഭര്‍ത്താവ്.



Previous Post Next Post
കൊളച്ചേരി വാർത്തകൾ