ഹാൻവീവ് ചെയർമാനായി അഡ്വ. അബ്ദുൽ കരീം ചേലേരി തിങ്കളാഴ്ച ചുമതലയേൽക്കും



കണ്ണൂർ:-കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഹാൻവീവ്) പുതിയ ചെയർമാനായി മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരിയെ സംസ്ഥാന സർക്കാർ നിയമിച്ചു. 2026 നവംബർ 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കണ്ണൂരിലുള്ള ഹാൻവീവ് ഹെഡ് ഓഫീസിൽ വെച്ച് അദ്ദേഹം ചുമതലയേൽക്കും.
​കൈത്തറി മേഖലയുടെ വികസനവും നെയ്ത്തുകാരുടെ ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹാൻവീവിന്റെ തലപ്പത്തേക്കാണ് കരീം ചേലേരി എത്തുന്നത്. നിലവിൽ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹം അഭിഭാഷകൻ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ഇ. അഹമ്മദ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, തളിപ്പറമ്പ് സി.എച്ച്. സെന്റർ ജനറൽ സെക്രട്ടറി തുടങ്ങി വിവിധ ജീവകാരുണ്യ-സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.
​കൈത്തറി-ടെക്സ്റ്റൈൽ മേഖലകളിൽ ദീർഘകാലത്തെ ഭരണപരിചയമുള്ള വ്യക്തിത്വമാണ് അഡ്വ. അബ്ദുൽ കരീം ചേലേരി. ഇന്ത്യയിലെ പ്രമുഖ കൈത്തറി സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ ഫെഡറേഷൻ സ്പെഷ്യൽ ഓഫീസർ, കെൽടെക്സ് (KELTEX) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ വെൽഫെയർ ഓഫീസർ എന്നീ സുപ്രധാന പദവികളിലും അദ്ദേഹം മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്
Previous Post Next Post
കൊളച്ചേരി വാർത്തകൾ