നാറാത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; രണധാര ഓവറോൾ ചാമ്പ്യൻമാർ

 


​കണ്ണൂർ: നാറാത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖർ സന്നിഹിതരായിരുന്നു.

​മത്സരത്തിൽ രണധാര കലാകായിക സമിതി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഡൈനാമോസ് കാക്കത്തുരുത്തി റണ്ണറപ്പായപ്പോൾ, മയൂഖം കലാസമിതി രണ്ടാം റണ്ണറപ്പായി.

​പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. പ്രശാന്ത് മാസ്റ്റർ, വിഷിജ. കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഹസീന എം.ടി., എം.പി. മുഹമ്മദ്, ആസൂത്രണ സമിതി അംഗങ്ങളായ രജിത്ത് നാറാത്ത്, മുഹമ്മദ് കുഞ്ഞി നാറാത്ത്, മോഹനാംഗൻ, മെമ്പർ പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ എൻ.കെ. സ്വാഗതവും മെമ്പർ അഷ്‌റഫ് പി.പി. നന്ദിയും പറഞ്ഞു.




Previous Post Next Post