മയ്യിൽ :- കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സായാഹ്ന ധർണയും ഒപ്പ് ശേഖരണവും ഇന്ന് നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മയ്യിൽ മക്ക സൂപ്പർമാർക്കറ്റിന് സമീപം നടക്കും.കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.സുകുമാരൻ ഉദ്ഘാടനം ചെയ്യും.
വിവിധ സംഘടന നേതാക്കൾ പരിപാടിയിൽ സംസാരിക്കും. പ്രവാസി പെൻഷൻ കൃത്യസമയത്ത് വിതരണം ചെയ്യുക, ലോക കേരളസഭ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രവാസി ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിച്ചത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നത്.

