കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയിൽ പുതിയ റോഡുകളുടെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. ആറാം വാർഡിലെ കുറ്റ്യാട്ടൂരിലെ കിളയിൽ ശശി - ഉഷ, ഒൻപതാം വാർഡിലെ കോമക്കരിയിൽ മുളിയിൽ ലീഷ്മ എന്നീ കുടുംബങ്ങൾക്കാണ് വീട്ടിലേക്ക് വാഹനം എത്തുന്ന വഴി ഉണ്ടായത്.
അരിമ്പ്രയിലെ പവിത്രൻ - ലത, പി.സുരേന്ദ്രൻ, എം.കെ അജേഷ്, പി.രാജേഷ്, ആർ.പ്രസന്ന, ഗംഗാധരൻ, രാഘവൻ, എം.പി പ്രദീപൻ, കെ.സി സജീവൻ എന്നിവരുടെ ഭൂമിയാണ് റോഡിനായി വിട്ടുനൽകിയത്. ഇതോടെ പഞ്ചായത്തിൽ 20 കുടുംബങ്ങൾക്കാണ് റോഡെന്ന സ്വപ്നം സഫലമാകുന്നത്.
ഈ കുടുംബത്തെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ സുലേഖ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, പഞ്ചായത്തംഗങ്ങളായ കെ.അച്ചുതൻ, വി.സി ജയപ്രകാശൻ, സി.കെ പ്രദീപൻ , CDS മെമ്പർ പുഷ്ജ , കെ.സത്യഭാമ, യു.മുകുന്ദൻ, പി.ഭാസ്കരൻ, കെ.വി ദിനേശൻ, പുത്തലത്ത് മുകുന്ദൻ, സി.പി നാരായണൻ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



