കുറ്റ്യാട്ടൂർ പ്രവാസി കൂട്ടായ്മ വാർഷിക സംഗമവും ഫുട്ബോൾ ടൂർണമെന്റും നവംബർ 21 ന്


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പ്രവാസി കൂട്ടായ്മ വാർഷിക സംഗമവും സംഗമത്തിന്റെ ഭാഗമായുള്ള കുറ്റ്യാട്ടൂർ പ്രീയർ ലീഗ് (KPL) സീസൺ ഫൈവ് ഫുട്ബോൾ ടൂർണമെന്റും നവംബർ 21 ശനിയാഴ്ച ദുബായ് അൽ ഖുസൈസിലെ ടാലന്റഡ് സ്പോർട്സ് ഫെസിലിറ്റിയിൽ നടക്കും. രാത്രി 11.45 മുതൽ ടൂർണമെന്റ് നടക്കും.

നാല് ടീമുകളിലായി 36 പേർ പങ്കെടുക്കുന്ന ടൂർണമെന്റ് ഏഴുപേർ വീതമുള്ള ഫോർമാറ്റിലാണ് നടക്കുന്നത്. ഓരോ ടീമും മറ്റ് ടീമുകളുമായി ഏറ്റുമുട്ടുന്ന ലീഗ് മത്സരങ്ങൾക്കു ശേഷം ഫൈനൽ പോരാട്ടവും നടക്കും. 'One Force, One Team' എന്ന സന്ദേശവുമായാണ് KPL സീസൺ 5 സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ താരലേലം ഏറെ ആവേശത്തോടെയാണ് നടന്നത്. ലേലത്തിലൂടെ നാല് ടീമുകളും തങ്ങളുടെ താരനിരയെ തിരഞ്ഞെടുത്തു.


Previous Post Next Post